Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki Dam

Idukki

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം

ചെ​റു​തോ​ണി: ഓ​ണം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ​തോ​ടെ അ​ണ​ക്കെ​ട്ട് കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കേ​റി. ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ചെ​റു​തോ​ണി, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു​കൊ​ടു​ത്ത​ത്. ഇ​ന്ന​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​നം അ​വ​സാ​നി​ക്കും. മ​ഴ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്ന ദി​വ​സ​ങ്ങ​ള്‍ ഒ​ഴി​കെ മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശ​ന​ത്തി​ന് വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഒ​രു ദി​വ​സം 1450 പേ​ര്‍​ക്കാ​ണ് അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. 250 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലൂ​ടെ ന​ട​ന്ന് കാ​ണാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.
1200 പേ​ര്‍​ക്ക് കെ​എ​സ്ഇ​ബി യു​ടെ ഹൈ​ഡ​ല്‍ ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന ബ​ഗ്ഗി കാ​ര്‍ ഉ​പ​യോ​ഗി​ക്കാം. ബ​ഗ്ഗി കാ​റി​ല്‍ അ​ണ​ക്കെ​ട്ടു​ക​ള്‍ ക​ണ്ട് തി​രി​കെ വ​രാ​ന്‍ ഒ​രാ​ള്‍​ക്ക് 150 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ന​ട​ന്ന് അ​ണ​ക്കെ​ട്ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ക. ഓ​ണ്‍​ലൈ​നാ​യാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ഴു​വ​ന്‍ ടി​ക്ക​റ്റും തീ​ര്‍​ന്നു. രാ​വി​ലെ ത​ന്നെ ന​ട​ന്ന് സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള പാ​സ് തീ​ര്‍​ന്നു. ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള സ​മ​യ​വും ന​ല്‍​കും. സ​മ​യം തെ​റ്റി​യെ​ത്തു​ന്ന​വ​ര്‍​ക്ക് സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ഷ്ട​പ്പെ​ട്ടെ​ന്നും വ​രും. രാ​വി​ലെ 10ന് ​സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി​ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ ക​വാ​ടം തു​റ​ന്നു കൊ​ടു​ക്കും.

3.30 വ​രെ മാ​ത്ര​മേ കാ​ല്‍​ന​ട​യാ​യി സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​രെ പ്ര​വേ​ശി​പ്പി​ക്കൂ. 4.15ന് ​ബ​ഗ്ഗി​കാ​റി​ലു​ള്ള അ​വ​സാ​ന സ​ന്ദ​ര്‍​ശ​ക​രും യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ദ​ര്‍​ശ​ക​രും ജീ​വ​ന​ക്കാ​രു​മു​ള്‍​പ്പെ​ടെ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു പു​റ​ത്തു ക​ട​ന്നി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. 1,92,500 രൂ​പ​യാ​ണ് ഒ​രു ദി​വ​സം ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍​നി​ന്നു കെ​എ​സ്ഇ​ബി​ക്ക് ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up